ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (12:29 IST)
നിതാരി കൂട്ടക്കൊലക്കേസിലെ പ്രതിയും വധശിക്ഷയ്ക്ക് കാത്തിരിക്കുകയും ചെയ്യുന്ന സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഈ മാസം 29 വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പുനഃപരിശോധന ഹര്‍ജി ഈ മാസം 28ന് പരിഗണിക്കും.
വധശിക്ഷ നടപ്പാക്കുന്നതിനെതിരെ കോലി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി 29 വരെ ശിക്ഷ സ്റ്റേ ചെയ്തത്.
കഴിഞ്ഞ ജൂലൈ 27നാണ് കോലിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് ഹൈക്കോടതി മരണവാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞയാഴ്ച കോലിയെ മീററ്റിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചത്തേക്ക് കോടതി ശിക്ഷ സ്റ്റേ ചെയ്തു. സ്റ്റേ കോടതി ഇന്ന് വീണ്ടും നീട്ടി നല്‍കുകയായിരുന്നു.
പീഡനമുള്‍പ്പെടെ പതിനാറ് കേസുകളാണ് സുരീന്ദര്‍ കോലിക്ക് മേലുള്ളത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതിനെ തുടര്‍ന്നാണ് കോലി പൊലീസ് കസ്‌റ്റഡിയിലാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നുവെന്ന വിവരം പുറത്തായത്. ഇവരുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയും ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.