ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (10:36 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന വിധിക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയും തമിഴ്നാടും തമ്മിലുള്ള ജലംപങ്കുവയ്ക്കല്‍ കരാറിന്റെ സാധുത എന്നീ കാര്യങ്ങളാവും കേരളം വാദിക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി അണക്കെട്ടിലെ പരമാവധി പ്രളയസാധ്യതയെക്കുറിച്ചു പരിഗണിച്ച കണക്കുകള്‍ സംബന്ധിച്ച വിയോജിപ്പ് ഉന്നയിക്കാന്‍ കേരളത്തിന് അവസരം ലഭിച്ചില്ലെന്നും.
കണക്കുകള്‍ ചര്‍ച്ച ചെയ്യുകപോലുമുണ്ടായില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജിയിലെ കേരളത്തിന്റെ ആരോപണം. പുനഃപരിശോധനാ ഹര്‍ജി ജഡ്ജിമാരുടെ ചേംബറില്‍ തീര്‍പ്പാക്കുന്നതിനു പകരം പരസ്യവാദം വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.