ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (13:18 IST)
സംസ്ഥാനത്തെ മദ്യനയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബാറുടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി നാളത്തേക്ക് മാറ്റിവെച്ചു. ബാറുടമകളും റിസോര്‍ട്ട് ഉടമകളുടെ സംഘടനയായ ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷനുമാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്ത് മദ്യനയം ഏര്‍പ്പെടുത്തിയെങ്കില്‍ ഫൈവ് സ്‌റ്റാര്‍ ബാറുകളില്‍ മാത്രം എന്തിനാണ് നിരോധനം കൊണ്ടുവരാത്തതെന്നും. കോടതി നിലപാട് പറയുന്നത് വരെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
അടുത്ത വർഷം മാർച്ച് 31വരെ തങ്ങള്‍ക്ക് ബാറുകള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും. മദ്യ നയത്തില്‍ ഹൈക്കോടതിയിൽ നിന്ന് അന്തിമവിധി വരുന്നത് വരെ ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും കാട്ടിയാണ് ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നലകിയിരിക്കുന്ന സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിക്കും. അതെസമയം ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയായിരിക്കും സര്‍ക്കാരിന് വേണ്ടി കോടതിയിൽ ഹാജരാവുക. അതേസമയം പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനാണ് ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷനായി കോടതിയില്‍ ഹാജരാകുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.