അനുബന്ധ വാര്‍ത്തകള്‍
- ആ ലയനം പൂർത്തിയായി; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ഇനി വോഡഫോൺ ഐഡിയ ലിമിറ്റഡ്
- ദുരിതപ്പെയ്ത്ത് നാഗാലാൻഡിലും; 12 പേർ മരിച്ചു, 3000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
- ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
- സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ സാധിക്കില്ലെന്ന് നിയമ കമ്മീഷൻ
- രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കടക്കാനുറച്ച് ഷവോമി
വി ഐ പി കുറ്റവാളികൾക്കായി സുഖസൌകര്യങ്ങൾ; രാജ്യത്ത് ആധുനിക ജയിൽ ഒരുങ്ങുന്നു !
മുംബൈ: വി ഐ പി കുറ്റവാളികൾക്കായി രാജ്യത്ത് ആധുനിക ജയിൽ മുറികൾ സജ്ജീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുംബൈ ആർദർ റോഡ് ജയിലിലാവും ആദ്യഘട്ടത്തിൽ അത്യാധുനിക സൌകര്യങ്ങളോടുകൂടിയുള്ള പ്രത്യേക ജയിൽ മുറികൾ സജ്ജീകരിക്കുക എന്നാണ് സൂചന.
ജയിൽ വളപ്പിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ ശേഷം പ്രത്യേകം പ്രത്യേകം സെല്ലുകളായി എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിക്കുന്ന തരത്തിലാവും ആധുനിക ജയിൽ മുറികൾ നിർമ്മിക്കുക. യൂറോപ്യൻ ശൈലിയിലുള്ള ശുചിമുറിയും വാഷ് ബേസിനും ജയിൽ മുറിയോട് ചേർന്നു തന്നെയുണ്ടാകും.
രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികൾ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ അടക്കമുള്ളവർ ഇന്ത്യൻ ജയിലുകൾ സുരക്ഷിതമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യത്തേക്ക് മടങ്ങി വരാതിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക ജയിൽ മുറികൾ പണിയുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ലേഖനം