ആ ലയനം പൂർത്തിയായി; രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ഇനി വോഡഫോൺ ഐഡിയ ലിമിറ്റഡ്

Sumeesh| Last Updated: വെള്ളി, 31 ഓഗസ്റ്റ് 2018 (16:28 IST)
ടെലൊകോം രംഗം കാത്തിരുന്ന വോഡഫോണ്‍ ഐഡിയ ലയനം പൂർത്തിയായി. ഇതോടെ ഇന്ത്യയിലേ ഏറ്റവും വലിയ ടെലികോം ദാതാക്കളായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് മാറി ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയതോടെ കാര്യങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടുപോവുകയായിരുന്നു.

കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനായുള്ള പുതിയ 12 അംഗ ഡയറക്ടര്‍ബോർഡ് രൂപീകരിച്ചതായി കമ്പനി അറിയിച്ചു. ബലേഷ് ശര്‍മ്മയെയാണ് ഐഡിയ വോഡഫോൺ ലിമിറ്റഡിന്റെ ആദ്യ സി ഇ ഒ. ആറ്‌ സ്വതന്ത്ര ഡയരക്ടർമാരും കമ്പനിക്കുണ്ട്. ലയനത്തോടെ റിലയൻസ് ജിയോക്ക് ശക്തമായ മത്സരം സൃഷ്ടിക്കാനൊരുങ്ങുകയാണ് കമ്പനി.

400 മില്യണ്‍ ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.‍ 35 ശതമാനം സബ്‌സ്‌ക്രൈബേഴ്‌സും, 41 ശതമാനം മാര്‍ക്കറ്റ് ഷെയറും‍, 80,000 കോടി വരുമാനവുമുള്ള കൂറ്റൻ കമ്പനിയായി ലയനത്തോടെ വോദഫോൺ ഐഡിയ ലിമിറ്റഡ് മാറി. അതേ സമയം പുതിയ കമ്പനി നിലവിൽ വന്നതോടെ 5000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :