വാക്‌സിന്‍ സ്വീകരിക്കുകയാണ് പ്രധാനം: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (20:28 IST)
വാക്‌സിന്‍ സ്വീകരിക്കുകയാണ് പ്രധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വതന്ത്ര്യദിന സന്ദേശവുമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യം കുറഞ്ഞ സമയം കൊണ്ട് വാക്‌സിന്‍ തയ്യാറാക്കിയെന്നും ഇതിലൂടെ നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധികള്‍ താത്കാലികമെന്ന് രാഷ്ട്രപതി പറഞ്ഞു.

അതേസമയം ടോക്കിയോ ഒളിംപിക്‌സില്‍ കായിക താരങ്ങള്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :