നിറപുത്തരി-ഓണംപൂജകള്‍ക്കായി ശബരിമല നാളെ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (17:50 IST)
നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം ഓണം നാളുകളിലെ പൂജകള്‍ക്കുമായി ക്ഷേത്ര നട നാളെ വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര മേല്‍ശാന്തി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നത്. നിറപുത്തരി പൂജകള്‍ക്കായി 16ന് രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഭക്തര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 48മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹജരാക്കണം.

അതേസമയം ഓണനാളുകളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് ഓണസദ്യ നല്‍കും. 23നാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. പിന്നീട് കന്നിമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16നാണ് ശബരിമല നട തുറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :