സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു: മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ് ഐ ബാബുറാമിന് ആശോക ചക്ര, കോണ്‍സ്റ്റബിള്‍ അല്‍ത്താഫിന് കീര്‍ത്തിചക്ര

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (19:44 IST)
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി കശ്മീര്‍ പൊലീസ് എസ്‌ഐ ബാബുറാമിന് ആശോക ചക്രയും കോണ്‍സ്റ്റബിള്‍ അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന്
കീര്‍ത്തിചക്രയും ലഭിച്ചു. ഒരു അശോക ചക്രയും കീര്‍ത്തി ചക്രയും ഉള്‍പ്പെടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്.

15പേര്‍ക്ക് ശൗര്യചക്ര ലഭിച്ചു.കമാന്റര്‍ വിപിന്‍ പണിക്കര്‍ ധീരതക്കുള്ള നാവികസേന മെഡലും ദീപക് മോഹനന്‍ വ്യോമസേന മെഡലും ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :