1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിലെ 21 പേര്‍ക്ക് കൊവിഡ്

Trivandrum
തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിലെ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലിയതുറ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 21പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 
 
അതേസമയം ഇന്ന് തിരവനന്തപുരം ജില്ലയില്‍ 434പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍.15 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 
 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന സ്വരൂപിച്ചത് ഒരുലക്ഷം ഡോളർ