അശ്ലീല വീഡിയോ നിർമ്മാണം: സംവിധായകനും സംവിധായികയും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (12:01 IST)
സേലം: സിനിമാ ഷൂട്ടിംഗ് എന്ന പേരിൽ അശ്ലീലവീഡിയോ നിർമ്മാണം നടത്തിയ സംവിധായകനും സഹ സംവിധായികയും അറസ്റ്റിലായി. സിനിമാ സംവിധായകനായ സേലം എടപ്പാടി സ്വദേശി വത്സത്തിരത്തിനം, സഹ സംവിധായിക രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് പിടിയിലായത്.


സിനിമാ മോഹവുമായി എത്തുന്ന യുവതികളെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന വ്യാജേനയായിരുന്നു ഷൂട്ടിംഗ് നടത്തിയത്. ഇതിനായി ഇവർ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുകയും അത് കണ്ട് അപേക്ഷിക്കുന്ന യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇത് നടത്തിയിരുന്നത്. ഇവരിൽ നിന്ന് മുന്നൂറിലധികം യുവതികളുടെ അശ്ളീല ദൃശ്യങ്ങൾ പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി.

മാസങ്ങൾക്ക് മുമ്പ് സേലത്തിനടുത്ത ഇരുമ്പപാളയം സ്വദേശിയായ ഒരു യുവതി പരസ്യം കണ്ട് ഇവരെ സമീപിച്ചപ്പോൾ പുതിയ സിനിമ തുടങ്ങുന്നതുവരെ ഓഫീസ് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനുള്ള കൂലി കിട്ടിയിരുന്നില്ല. ഇതിനെ തുടർന്ന് കൂലിക്കായി ഇവർ ഷൂട്ടിംഗ് സ്ഥലത്തു എത്തിയപ്പോഴാണ് അശ്ളീല ചിത്ര നിർമ്മാണമാണ് നടക്കുന്നതെന്നു കണ്ടെത്തിയത്. തുടർന്നാണ് ഇവർ പോലീസിനെ വിവരം അറിയിച്ചതും.

സേലത്തെ സൂറമംഗലം പോലീസ് നടത്തിയ റെയ്ഡിൽ നിരവധി സ്ത്രീകളുടെ അശ്ളീല വിഡിയോകൾ, ഫോട്ടോകൾ എന്നിവ കണ്ടെടുത്തു. ഇവിടെ എത്തുന്ന യുവതികളെ ആദ്യം കുട്ടിയുടുപ്പ് ഇടീപ്പിച്ചും കുളിസീൻ രംഗങ്ങൾ പകർത്തിയും ചിത്രീകരണം നടത്തും. പിന്നീടെയാണ് മറ്റു രംഗങ്ങളിലേക്ക് കടക്കുന്നത്. എന്നാൽ ഇതിനെ എതിർക്കുമ്പോൾ ഭീഷണിയാകും. ഇത് സഹസംവിധായിക ജയജ്യോതിയാണ് ചെയ്യുന്നത്. സേലം എസ്.പി യുടെ നേതൃത്വത്തിൽ ഇതിൽ ഇരയായവരെ കണ്ടെത്താനും തുടർ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചതായി പോലീസ് വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :