ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം: 70 വയസ്സുള്ള അച്ഛനെ മകൻ വെട്ടിക്കൊന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:25 IST)
മധ്യപ്രദേശിൽ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് സംസയിച്ച് 70 കാരനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ബദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍(25) കൊലപ്പെടുത്തിയത്.

മുംബൈയിൽ ജോലി ചെയ്യുന്ന ലക്ഷ്മൺ കുമാർ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടിലെത്തിയത്. തൻ്റെ ഭാര്യയുമായി അച്ഛന് രഹസ്യബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. തുറ്റർന്ന് ചൊവ്വാഴ്ച രാത്രി ഇതേചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മൺ കോടാലി കൊണ്ട് അച്ചനെ വെട്ടിപരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ നന്ദിലാലിനെ ജബല്പൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് നന്ദിലാൽ മരിച്ചത്. അതിനിടയിൽ മുംബൈയിലേക്ക് കടക്കാൻ ശ്രമിച്ച ലക്ഷ്മണിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :