ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റാ!

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (08:43 IST)
ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റാ. ഐഫോണ്‍ ആപ്പിള്‍ കമ്പനിക്ക് ഐഫോണ്‍ നിര്‍മിച്ചു നില്‍ക്കുന്ന വിസ്‌ട്രേണ്‍ കോര്‍പെന്ന കമ്പനിയുമായി ഇതു സംബന്ധിച്ച് ടാറ്റാ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചര്‍ച്ച വിജയിച്ചാല്‍ ഇരുകമ്പനികളും സഹകരിച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കും.

ചൈനയില്‍ നിന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ് ആപ്പിളും അമേരിക്കയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും ഇത് ആശ്വാസവാര്‍ത്തയാണ്. ചൈനയ്ക്കായിരിക്കും ഇത് ഏറ്റവും കൂടുതല്‍ അടിയാവുക. പ്രമുഖ തായ്‌വാന്‍ കമ്പനിയാണ് വിസ്ട്രണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :