Onam Liquor Sale:കേരളത്തിൽ ഉത്രാടദിനത്തിൽ മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യം, കൊല്ലത്ത് റെക്കോർഡ് വില്പന

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (13:01 IST)
കേരളത്തിൽ ഉത്രാടദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 117 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിലാണ് ഏറ്റവും കൂടുതൽ വില്പന നടത്തിയത്. 1.6 കോടി രൂപയുടെ മദ്യമാണ് കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിൽ വിറ്റുപോയത്.രണ്ടാം സ്ഥാനം തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റിലാണ്.

1.2 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ മാത്രം ഇവിടെ വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിൽ ബെവ്കോ കേരളത്തിൽ വിറ്റത് 85 കോടിയുടെ മദ്യമായിരുന്നു. ഇതാണ് 117 കോടിയായി ഉയർന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ബെവ്കോ ഔട്ട്‌ലറ്റുകളിൽ ആകെ വിറ്റത് 624 കോടിയുടെ മദ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :