1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Police fired at rape covicts in bangalore

ബലാത്സംഗക്കേസ്: രക്ഷപ്പെടാൻ ശ്രമിച്ച് പ്രതികൾ,പോലീസ് വെടിവെയ്‌പിൽ രണ്ട് പേർക്ക് പരിക്ക്

ബാംഗ്ലൂർ
ബാംഗ്ലൂർ: പെൺകുട്ടിയെ ബലാത്സംഗപ്പെടുത്തിയതിൽ അറസ്റ്റിലായ പ്രതികൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
 
യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തിൽ അസം പൊലീസ് കേസെടുത്തത്. വീഡിയോയിലെ  വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ട് അസം പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബെംഗളൂരുവില്‍ പിടിയിലായത്. 

സാമ്പത്തിക ഇടപാടിനെചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് യുവതി പീഡനത്തിനിരയായത്. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ട യുവതി കേരളത്തിലേക്കു കടന്നതായാണ് സൂചന.
 
അറസ്റ്റിലായ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കാലിന് വെടിവെയ്‌ക്കുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അപമാനിച്ചു പുറത്താക്കിയ പോലെ, പോരാട്ടങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ല; അതൃപ്തിയുമായി ചെന്നിത്തല