യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി; ഉടന്‍ അറസ്റ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 മെയ് 2022 (17:24 IST)
യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രതികളായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ചെന്നൈ സ്വദേശിയായ 25കാരന്‍ വിഗ്നേഷാണ് കസ്റ്റഡിയില്‍ മരിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, ഹോംഗാര്‍ഡ് എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്. യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. വിഗ്നേഷിന്റെ ശരീരത്തില്‍ 13 മുറിവുകളാണ് ഉണ്ടായിരുന്നത്.

സംഭവം നിയമസഭയിലും ചര്‍ച്ചയായതോടെയാണ് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :