അറസ്റ്റ് ഗൂഢാലോചന, തീവ്രവാദിയെ പോലെ കൈകാര്യം ചെയ്‌തു, മഞ്ജുവിന് ഭീഷണിയുണ്ടെന്നാവർത്തിച്ച് സനൽകുമാർ ശശിധരൻ

അഭിറാം മനോഹർ| Last Modified വെള്ളി, 6 മെയ് 2022 (16:25 IST)
നടി മഞ്ജുവാര്യരുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ.
അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസ് ബലമായി കൊണ്ടുപോയതെന്നും സനൽകുമാർ ആരോപിച്ചു.

മഞ്ജു വാര്യരോട് പ്രണയാഭ്യർഥന നടത്തിയ കാര്യം ശരിയാണെ‌‌ന്നും മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സംവിധായകൻ തന്നെ പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സനലിന് ജാമ്യം അനുവദിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :