സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 മെയ് 2022 (16:08 IST)
വട്ടവടയില്‍ നിന്ന് കാണാതായ യുവാവിനെ കൃഷിയിടത്തില്‍ മരിച്ചനിലത്തില്‍ കണ്ടെത്തി. കോവിലൂര്‍ സ്വദേശി മരുകനാണ് മരിച്ചത്. 38 വയസായിരുന്നു. ഇയാളുടെ സമീപത്തായി വിഷക്കുപ്പി കണ്ടെത്തി. മെയ് ഒന്നിനായിരുന്നു ഇയാളെ വീട്ടില്‍ നിന്ന് കാണാതായത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.