1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. police constabils shot dead in up

ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ വെടിയേറ്റുമരിച്ചു

ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ രണ്ടു പോലീസുകാര്‍ ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ചു.

ദിനേഷ് പ്രതാപ് സിംഗ്, ഗിരിരാജ് കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറംഗ മോഷണസംഘത്തെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്ക് വെടിയേല്‍ക്കുന്നത്.
 


ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രധാന ദേശീതപാത ഉപരോധിച്ചു. പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.