1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pm modi inaugurates maitri setu

ഇന്ത്യയേയും ബംഗ്ലാദേശിനേയും ബന്ധിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Pm Modi
ഇന്ത്യയേയും ബംഗ്ലാദേശിനേയും ബന്ധിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. 1.9 കിലോമീറ്റര്‍ നീളമുള്ള പാലമാണ് മൈത്രി സേതു. ത്രിപുര അതിര്‍ത്തിയിലെ ഫെനി നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്.
 
3,518 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചിലവ്. ഇന്ത്യയും ബംഗ്ലാദേശിന്റെയും സൗഹൃദത്തിന്റെ പ്രതീകമായാണ് പാലത്തിന്‍ മൈത്രി സേതു എന്ന് പേര്‍ നല്‍കിയത്. പാലത്തിലൂടെ ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തിന് പുതിയ അധ്യായം തുറക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. 
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; പുതുമുഖങ്ങള്‍ക്ക് പരിഗണന