1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ്; മരണം 113

India Covid
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് മൂലം 113പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,64,511 ആണ്. ഇതുവരെ രോഗം മൂലം 1,57,051 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 1,07,75,169 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 1,43,01,266 പേരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഒറ്റത്തവണ കുത്തിവയ്പ്പ് മതി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ വാക്‌സിന് അമേരിക്കയില്‍ അനുമതി