ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഡീസല്‍ വില കുറയാനൊരുങ്ങുന്നു

 പെട്രോള്‍ വില , രാജ്യാന്തര വിപണി , ഡീസല്‍ വില , ക്രൂഡോയില്‍
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (11:46 IST)
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയാന്‍ കളമൊരുങ്ങുന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഡീസല്‍ വില കുറയാനൊരുങ്ങുമ്പോള്‍ പെട്രോളിന് ലീറ്ററിന് ഒരു രൂപ കുറയ്ക്കാനാണ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് നിലവില്‍ നൂറ് ഡോളറിനും താഴ്ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വില കുറയാന്‍ കാരണമാകുന്നത്. ഇതേ തുടര്‍ന്ന് ഡീസല്‍ വില്‍പനയില്‍ എണ്ണക്കമ്പനികളുടെ നഷ്ടം ലീറ്ററിന് എട്ടുപൈസമാത്രമായി കുറഞ്ഞു. ഇതേ തുടര്‍ന്നാണ് വിലകുറയാനുള്ള സാഹചര്യം ഉടലെടുത്തത്. ഏഴുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഡീസല്‍ വില കുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത്.

എണ്ണക്കമ്പനികളുടെ നഷ്ടം കുറക്കാനെന്ന പേരില്‍ 2013 ജനുവരിമുതല്‍ ഡീസലിന് മാസം തോറും 50 പൈസവീതം വര്‍ധിപ്പിക്കുകയാണ്. ഡീസല്‍ വില നിര്‍ണ്ണയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :