പെട്രോള്‍ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (19:40 IST)
രാജ്യത്തെ പെട്രോള്‍ ലിറ്ററിന് 1.82 രൂപ വരെ കുറച്ചു. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസം ഇത് മൂന്നാം തവണയാണ് പെട്രോളിന് വില കുറയ്ക്കുന്നത്. അതേ സമയം പ്രതിമാസ വിലവര്‍ദ്ധനയുടെ ഭാഗമയി ഡീസലിന് 50 പൈസ കൂട്ടിയിട്ടുമുണ്ട്.

അന്താരാഷ്ട വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറച്ചത്. ലോകത്തെ രണ്ടാമത് വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയിലെ എണ്ണ ഉപഭോഗം കുറഞ്ഞതൊടെയാണ് രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞത്.

ഈ മാസം അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 103 ഡോളറില്‍ താഴെയെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വിലകുറഞ്ഞതിനേ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിനു പെട്രോള്‍ വിലയില്‍ 1.09 രൂപയുടെ കുറവു വരുത്തിയിരുന്നു. തുടര്‍ന്ന് 13ന് ലിറ്ററിന് 1.89 രൂപ മുതല്‍ 2.38 രൂപ വരെയും വില കുറച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :