സര്‍ക്കാര്‍ ഡീസല്‍ വില കുറച്ചേക്കും

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (14:17 IST)
ഡീസല്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവ് തുടരുന്നതിനാലാണ് സര്‍ക്കര്‍ വിലകുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിലകുറയ്ക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മഴയുടെ ലഭ്യതക്കുറവ് വില ഉയര്‍ത്തുമെന്ന് ആശങ്കയ്ക്കിടെ എണ്ണ വിലയിലെ ഇടിവ് സര്‍ക്കാറിന് ആശ്വാസം നല്‍കുന്നുണ്ട്.

അസംസ്‌കൃത എണ്ണയുടെ വില 14 മാസത്തെ താഴ്ന്നനിലയിലെത്തിയിരിക്കുകയാണിപ്പോള്‍. ബ്രന്‍ഡ് ക്രൂഡ് വില ബാരലിന് 99.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണിലെ വിലയില്‍നിന്ന് 13 ശതമാനമാണ് ഇടിവുണ്ടായത്.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :