ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (16:27 IST)
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവ് വന്നതോടെ രാജ്യത്തെ ഡീസല്‍ വില കുറയാന്‍ സാധ്യത. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയ്ക്ക്
ആദ്യമായിട്ടാണ് ഡീസല്‍ വിലയില്‍ കുറവ് വരാന്‍ സാധ്യത തെളിയുന്നത്.
രാജ്യാന്തര വിപണിയില്‍ 100 ഡോളറില്‍ താഴെയാണ് ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില. ഇതാണ് ഡീസല്‍ വിലയില്‍ കുറവ് വരാന്‍ കാരണം. 2013 ജനുവരിക്കു ശേഷം എല്ലാ മാസവും ശരാശരി അന്‍പതു പൈസ നിരക്കില്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.
സര്‍ക്കാരാണ് രാജ്യത്തെ ഡീസല്‍ വില നിശ്ചയിക്കുന്നത്. കഴിഞ്ഞ മാസം പെട്രോള്‍ വില മൂന്നുതവണ കുറച്ചിരുന്നു. ഈ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.