ലാഹോർ|
jibin|
Last Modified വ്യാഴം, 23 ജൂലൈ 2015 (11:41 IST)
ഇന്ത്യ-പാക് ദേശീയ സുരക്ഷാ വക്താക്കൾ തമ്മിലുള്ള ഉന്നതതല ചർച്ചകൾ ഓഗസ്റ്റിൽ നടക്കാനിരിക്കെ പുതിയ വാദവുമായി പാകിസ്ഥാന്‍ രംഗത്ത്. കുട്ടികള്‍ ഉള്‍പ്പെടെ 150തോളം പേര്‍ കൊല്ലപ്പെട്ട പെഷവാർ കൂട്ടക്കുരുതിയിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ഇന്ത്യക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും പാകിസ്ഥാന്‍ വ്യക്തമാക്കുന്നുണ്ട്.
2014 ഡിസംബർ 16നാണ് ലോകത്തെ നടുക്കിയ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നടാന്നുവെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.
പാക് താലിബാൻ ഭീകരർ നടത്തിയ വെടിവെപ്പില്‍ 132 കുട്ടികളടക്കം 150 പേരാണ് കൊല്ലപ്പെട്ടത്. പൈശാചികമായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചത്.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ മോദിയും നവാസ് ഷെരീഫു ഉഫയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേശകരുമായി ന്യൂഡൽഹയിൽ വച്ച് യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ ഈ ആവശ്യം മുന്നോട്ടുവച്ചത് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. മാത്രമല്ല പെഷാവർ, ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നുള്ള വസ്തുത ചർച്ചയിൽ ഉന്നയിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.