കടല്‍ക്കൊല; നാവികരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇറ്റലി രാജ്യാന്തര കോടതിയില്‍

ഹേഗ്| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (16:25 IST)
കടല്‍ക്കൊലക്കേസില്‍ നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചു. മറീനുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയിലെ കോടതിക്ക് അധികാരമില്ലെന്ന് ഇറ്റലി കോടതിയില്‍ വാദിച്ചു.


തര്‍ക്കങ്ങള്‍ പരിഹരിക്കും വരെ മറീനുകളെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണം. ഇന്ത്യയിലെ നിയമനടപടികള്‍ നീളുന്ന സാഹചര്യത്തിലാണ് ഇറ്റലി ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലെ വിചാരണ നീളുന്നതിലുള്ള അതൃപ്തിയും അവര്‍ രാജ്യാന്തര കോടതിയെ അറിയിച്ചു. ആഗസ്ത് 26 ന് കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് ഇറ്റലിയുടെ നടപടി. ഇറ്റലിയുടെ നിലപാടിനെതിരെ ഇന്ത്യയും രാജ്യാന്തര കോടതിയെ സമീപിച്ചേക്കും.

2012 ഫെബ്രുവരി 15 ന്‌ നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന്‌ പോയ ബോട്ടിന്‌ നേരേയാണ്‌ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന്‌ വെടിവയ്‌പുണ്ടായത്‌. നീണ്ടകര തുറമുഖത്ത്‌ നിന്ന്‌ 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം. വെടിവെപ്പില്‍ രണ്ട്‌ മത്സ്യബന്ധന തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവരാണ്‌ കേസില്‍ അറസ്റ്റിലായ നാവികര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :