ഐ‌എസ് ബന്ധികളാക്കിയ 39 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (11:18 IST)
ഒരുവര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടികൂടുയ 39 ഇന്ത്യക്കാര്‍ സുരക്ഷികതാരെണെന്ന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇവരെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള ശക്‌തമായ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്‌ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഇവരുടെ വിവരങ്ങളും സുരക്ഷയെക്കുറിച്ചും അറിയാന്‍ ഇറാഖി വൃത്തങ്ങളുമായി നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ടെന്ന്‌ വി കെ സിംഗ്‌ വ്യക്‌തമാക്കി. ഇവരെല്ലാം സുരക്ഷിതരാണ്‌. ഇവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാത്തരത്തിലുമുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്‌. ഇറാഖിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള വിവരം അനുസരിച്ച്‌ 39 ഇന്ത്യാക്കാര്‍ മൊസൂളില്‍ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ പിടിയിലുണ്ടെന്നും വി കെ സിംഗ്‌ പറഞ്ഞു.

ഇന്ത്യാക്കാരെ കണ്ടെത്താനായി ജിസിസി രാജ്യങ്ങളുടേയും മദ്ധ്യേഷ്യയിലെ മറ്റ്‌ സുഹൃദ്‌ രാജ്യങ്ങളുടെയും സഹായംതേടിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സുഷമാ സ്വരാജ്‌ ഈ രാജ്യങ്ങളിലുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വി കെ സിംഗ്‌ പാര്‍ലമെന്റില്‍ പറഞ്ഞു. വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ കഴിഞ്ഞ ജൂണ്‍ 11 നാണ്‌ ഇന്ത്യാക്കാരെ ഐഎസ്‌ ബന്ദികളാക്കിയത്‌. ഇവരില്‍ നിന്നും ഹര്‍ജീത്‌ മാസി എന്നയാള്‍ ഇവരുടെ പിടിയില്‍ നിന്നും തനിയെ രക്ഷപ്പെടുകയും ചെയ്‌തു. 39 പേരെയും കൊന്നിരിക്കാമെന്നാണ്‌ ഇയാള്‍ പറഞ്ഞത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :