പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികൾക്കും സഹായങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

Sumeesh| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:22 IST)
തിരുവനന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവശ്യ സഹായങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണമുൾപ്പടെയുള്ള വസ്തുക്കൾ ഇവർക്ക് വിതരണം ചെയ്യാനും മുഖ്യമന്ത്രി നിർദേശം നൽകി.

പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നുണ്ട്. പലർക്കും ഭകഷണംവും വെള്ളവും ലഭിക്കാത്ത അവസ്ഥയുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്
അവര്‍ക്കും സഹായമെത്തുന്നുണ്ടെന്നു ഉരപ്പുവരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഇഴജന്തുക്കളുടെ ശല്യം പ്രളയബാധിത പ്രദേശങ്ങളിൽ നേരിടാനുള്ള സാ‍ഹചര്യം കണക്കിലെടുത്ത് ആശുപത്രികളില്‍ ആവശ്യത്തിന് ആന്റി വെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :