Rijisha M.|
Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (17:25 IST)
പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി കേന്ദ്രം എപ്പോഴും കൂടെയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിന് ലഭിക്കുന്ന വിദേശത്തുനിന്നുള്ള സാധനങ്ങൾക്ക് വൻ നികുതിയാണ് ഈടാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ
സാധനങ്ങള്‍ക്ക് വന്‍ നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്.
അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലോഡുകണക്കിന് സാധനങ്ങളാണ് വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നത്. പ്രളയം മുന്‍നിര്‍ത്തി പ്രത്യേക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാരിന് കേരളം കത്ത് നല്‍കിയിരുന്നെങ്കിലും കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴാണ് കേന്ദ്രം ഇത്തരം നിലപാട് സ്വീകരിക്കുന്നത്. രക്ഷാദൗത്യത്തിന് കൂടുതൽ സേനയെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം തരില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പിന്നീട് അയയുകയായിരുന്നു.