പെൻസിലിനും ന്യൂഡിൽസിനും വില കൂടി: പ്രധാനമന്ത്രിക്ക് ആറുവയസ്സുകാരിയുടെ കത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (17:57 IST)
വിലക്കയറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി. പെൻസിലിൻ്റെയും ന്യൂഡിൽസിൻ്റെയും വില കൂടിയതിനെ തുടർന്നാണ് ആറ് വയസ്സുകാരിയായ കൃതി ഡുബെ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുപി സ്വദേശിയാണ് ഈ മിടുക്കി.

കത്ത് ഇങ്ങനെ

എൻ്റെ പേര് കൃതി ഡുബെ എന്നാണ്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോദി ജീ, വലിയതോതിൽ വിലക്കയറ്റം ഉണ്ടാകുന്നു. എൻ്റെ പെൻസിലിനും ഇറേസറിനും വില കൂടി. മാഗി ന്യൂഡിൽസിൻ്റെ വിലയും വർധിച്ചു. ഒരു ചോദിക്കുമ്പോൾ അമ്മ എന്നെ അടിക്കും. മറ്റു കുട്ടികളാണെങ്കിൽ എൻ്റെ പെൻസിൽ മോഷ്ടിക്കുകയ്യും ചെയ്യുന്നു. ഹിന്ദിയിലെഴുതിയ കത്തിൽ കൃതി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ കത്ത് വൈറലായിരിക്കുകയാണ്. ഇത് തൻ്റെ മകളുടെ മൻ കീ ബാത്ത് ആണെന്നാണ് കൃതിയുടെ പിതാവും അഭിഭാഷകനുമായ വിശാൽ ഡുബെ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :