കൊവിഡ് വ്യാപനം: കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ജൂണ്‍ 2022 (18:47 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് അയച്ചു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നാണ് അറിയിപ്പ്. കേരളം, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം 4041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :