ലോകത്ത് മങ്കിപോക്‌സ് കേസുകള്‍ 3400 കടന്നതായി ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:19 IST)
ലോകത്ത് മങ്കിപോക്‌സ് കേസുകള്‍ 3400 കടന്നതായി ലോകാരോഗ്യ സംഘടന. കൂടുതല്‍ കേസുകളും സ്ഥിരീകരിച്ചത് യൂറോപ്പിലാണ്. ജൂലൈ 17 മുതല്‍ ഇതുവരെ 1310 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി എട്ടുരാജ്യങ്ങളിലാണ് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തിലെ ഏറ്റവും വലിയ ഡിഎന്‍എ വൈറസാണ് മങ്കിപോക്‌സ്. മനുഷ്യരിലും എലികളിലും മറ്റു മൃഗങ്ങളിലും മങ്കിപോക്‌സ് വൈറസ് കാണുന്നു. നിരവധി മ്യൂട്ടേഷന് ഈ വൈറസ് വിധേയമാകുന്നില്ലെന്നാണ് കാണുന്നത്. അതേസമയം അമേരിക്കയില്‍ ഇതിന്റെ രണ്ടു വകഭേദങ്ങള്‍ കാണുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ആറുമുതല്‍ 13 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. ശരാശരി സമയം എട്ടര ദിവസമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :