ലോകത്ത് മങ്കിപോക്‌സ് മൂലം ഇതുവരെ മരണപ്പെട്ടത് അഞ്ചുപേര്‍; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 14000 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (17:32 IST)
ലോകത്ത് മങ്കിപോക്‌സ് മൂലം ഇതുവരെ മരണപ്പെട്ടത് അഞ്ചുപേരാണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 14000 പേര്‍ക്കാണ്. 70ലധികം രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗംബാധിച്ച് മരണപ്പെട്ടവര്‍ സൗത്താഫ്രിക്കയില്‍ നിന്നുള്ളവരാണ്. ബുധനാഴ്ച ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെട്രോസ് അദാനമാണ് ഇക്കാര്യം പറഞ്ഞത്.

യൂറോപ്പിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരാജ്യങ്ങളിലും രോഗം നിര്‍ണയത്തിനും ചികിത്സയ്ക്കും സംവിധാനം ഇല്ലാത്തതിനാല്‍ രോഗവ്യാപനം തടയുന്നതില്‍ പ്രയാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :