പട്ന|
jibin|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (13:22 IST)
വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരായ ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും തെരഞ്ഞെടുപ്പില്‍ കൈകോര്‍ക്കുന്നു.
ആഗസ്റ്റ് 21ന് ബീഹാറിലെ 10 നിയമസഭാമണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത്. 4 വീതം നിയമസഭാ സീറ്റുകളില്‍ ജെഡിയുവും ആര്‍ജെഡിയും രണ്ട് നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നണിയായി മത്സരിക്കാനാണ് ധാരണയായത്.
ജെഡിയു പ്രസിഡന്‍റ് ബശിശ്ത നാരായണന്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റക്കാണ് മത്സരിച്ചിരുന്നത്.