പട്ന സ്ഫോടനം: നാല് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 മെയ് 2014 (14:16 IST)
പട്നയില്‍ കഴിഞ്ഞവര്‍ഷം നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ്‌ റയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബോംബ്‌ സ്ഫോടനമുണ്ടായത്‌. തുടര്‍ന്ന്‌ മോഡിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാനത്തും പൊട്ടിത്തെറിയുണ്ടായി. ഈ കേസില്‍ ഇതുവരെ 8 പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

സ്ഫോടനത്തിന്റെ സൂത്രധാരന്‍ കറുത്ത സുന്ദരി എന്ന പേരില്‍ അറിയപ്പെടുന്ന ഹൈദര്‍ അലിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. റാഞ്ചിയില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. തൗഫീഖ്‌ അന്‍സാരി, മൊജിബുല്ല, നുമാന്‍ അന്‍സാരി എന്നിവരാണ്‌ പിടികൂടിയ മറ്റുള്ളവര്‍. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ 5 ലക്ഷം എന്‍ഐഎ വാഗ്ദാനം ചെയ്‌തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :