നവീന്‍ പട്‌നായിക് ഒറീസ മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഭുവനേശ്വര്‍| Last Modified ബുധന്‍, 21 മെയ് 2014 (11:21 IST)
മുഖ്യമന്ത്രിയായി ബിജു ജനദാതള്‍ നേതാവ് നവീന്‍ പട്‌നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ് സി ജാമിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാംതവണയാണ് നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്.

147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബിജെഡി 112 സീറ്റുകളോടെയാണ ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 12 ഉം ബി.ജെ.പി 18 സീറ്റുകളുമാണ് നേടിയത്. ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് മത്സരിച്ചാണ് നവീന്‍ പട്‌നായിക് ഇക്കുറി ഭരണം നിലനിര്‍ത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :