1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakistan will suffer without water

പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടും; സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെങ്കിലും നിര്‍ത്തലാക്കാന്‍ ഇന്ത്യയ്ക്ക് അവകാശം ഉണ്ടായിരുന്നു.

Pakistan will suffer without water
പാക്കിസ്ഥാന്‍ വെള്ളം കിട്ടാതെ കഷ്ടപ്പെടുമെന്നും സിന്ധു നദീജല കരാര്‍ ഒരിക്കലും പുനസ്ഥാപിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ലെങ്കിലും നിര്‍ത്തലാക്കാന്‍ ഇന്ത്യയ്ക്ക് അവകാശം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ ചെയ്തു. ഉടമ്പടിയുടെ ആമുഖത്തില്‍ കരാര്‍ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമര്‍ശിച്ചിരുന്നു.
 
പക്ഷേ പാക്കിസ്ഥാന്‍ അത് ലംഘിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ഏപ്രില്‍ 22ന് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് സിന്ധു നദീജലക്കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഭീകരാക്രമണം പാകിസ്ഥാന്റെ അറിവോടെയാണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. അതേസമയം ഓപ്പറേഷന്‍ സിന്ധൂര്‍ അവസാനിച്ചിട്ടില്ലെന്നും കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനോട് ആവര്‍ത്തിച്ചിരുന്നു.
 
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ട്രംപ് ഇടപെട്ടെന്ന അവകാശ വാദത്തെ തുടര്‍ന്ന് നരേന്ദ്രമോദി ഫോണില്‍ ട്രംപിനെ ബന്ധപ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ സംസാരിച്ച വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു