ശ്രീനഗര്‍|
PRIYANKA|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (08:46 IST)
ക്ശമീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. ഇതിര്‍ത്തി കടന്നുള്ള ഭീകരവാദം അഡന്‍ഡയാക്കി ചര്‍ച്ചയ്ക്കു തയ്യാറെന്ന ഇന്ത്യന്‍ നിലപാടു പാക്കിസ്ഥാന്‍ തള്ളി. കശ്മീരില്‍ ഇന്ത്യനടത്തുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കലാണു പരമപ്രധാനമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരി ഇന്ത്യന്‍ ഹൈക്കമ്മിഷനെ ഔദ്യോഗികമായി അറിയിച്ചു.
യുഎന്‍ രക്ഷാസമിതി വരെ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കശ്മീര്‍ പ്രശ്‌നമാണു ചര്‍ച്ച ചെയ്യേണ്ടത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും സംഘര്‍ഷ മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വൈദ്യ സഹായം നല്‍കാന്‍ പോലും
ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. പാക്കിസ്ഥാന്റെ പ്രകോപനത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.