ന്യൂഡല്‍ഹി|
PRIYANKA|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (07:36 IST)
രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്‌കാരിക, ടൂറിസം, മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശ്ചയിച്ചു. പത്ര, ടിവി പരസ്യങ്ങള്‍ക്കായുള്ള ആശയങ്ങള്‍ ഓരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. ഇവയിലിലെല്ലാം മോദി അഭിനയിക്കും.
ബോളിവുഡ് താരം ആമിര്‍ ഖാനായിരുന്നു മുമ്പു അംബാസിഡര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദകാലത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. അതിനു ശേഷം പുതിയ ബ്രാന്‍ഡ് അംബാസിഡറെ കണ്ടെത്താനുള്ള ആലോചനകള്‍ ഏറെ നാളായി നടന്നു വരികയായിരുന്നു. മോദിയാണ് ഏറ്റവും ഉചിതമായ മുഖം എന്നു സാസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ നേരത്തേ സൂചിപ്പിച്ചിരുന്നു.