ആദ്യ ഗെയിമിൽ സിന്ധുവിന് ജയം; രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരം പൊരുതുന്നു

പുറകിലായ ശേഷം തുടർച്ചയായി അഞ്ചു പോയിന്റുകൾ നേടിയാണ് സിന്ധു ആദ്യ ഗെയിം നേടിയത്

rio olympics 2016 , rio olympics , Carolina Marin, pv sindhu , badminton , Rio , brazil പിവി സിന്ധു , ബാഡ്‌മിന്റണ്‍ , കരോലിന മാരിന്‍ ,  ഒളിമ്പിക്‍സ് , ബ്രസീല്‍ , റിയോ
റിയോ| jibin| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (20:21 IST)
ഒളിമ്പിക്‍സ് വനിതാ ബാഡ്‌മിന്റണ്‍ ഫൈനലിൽ ഇന്ത്യയുടെ പിവി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21–19 നാണ് ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മാരിനെ തോൽപ്പിച്ചത്. പുറകിലായ ശേഷം തുടർച്ചയായി അഞ്ചു പോയിന്റുകൾ നേടിയാണ് സിന്ധു ആദ്യ ഗെയിം നേടിയത്.

രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച വെക്കുന്നത്. നിരവധി ആരാധകരാണ് ഇരു താരങ്ങളെയും പിന്തുണക്കാനെത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ രണ്ടാം മെഡൽ സിന്ധു ഉറപ്പാക്കിക്കഴിഞ്ഞു. മൽസരം ജയിച്ചാൽ സ്വർണം, തോറ്റാൽ വെള്ളി. 2012 ലണ്ടൻ ഒളിംപിക്സിൽ സൈന നെഹ്‌വാൾ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :