റിയോ|
jibin|
Last Updated:
വെള്ളി, 19 ഓഗസ്റ്റ് 2016 (21:23 IST)
ഒളിമ്പിക്‍സ് വനിതാ ബാഡ്‌മിന്റണ്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നമായ പിവി സിന്ധു ഫൈനലില്‍ പൊരുതി തോറ്റു. ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മാരിനോട് ഇന്ത്യന്‍ താരത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നത്. സ്കോർ: 21–19, 12–21, 15–21.
ആദ്യ ആദ്യ ഗെയിം (21–19) സ്വന്തമാക്കിയ സിന്ധുവിനെ രണ്ടാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ (21-12) സ്‌പെയിന്‍ താരം പരാജയപ്പെടുത്തുകയായിരുന്നു. മൂന്നാം ഗെയിമിനാണ് (15-21) മാരിന്‍ ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഒളിംപിക്സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുന്നത്.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരിയ ലീഡ് സ്വന്തമാക്കി മുന്നേറിയ മാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനോ ലീഡ് പോയിറ്റ് നേടാനോ സിന്ധുവിന് സാധിച്ചില്ല. ഗെയിമിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന സിന്ധു മികച്ച സ്മാഷുകളിലൂടെ കരോലിനയ്ക്ക് ഒപ്പമെത്തി.
എന്നാൽ പിന്നീട് കരോലിനയുടെ മികച്ച പ്രകടനമായിരുന്നു കണ്ടത്. പോയിന്റ് നില ഒപ്പമെത്തിയപ്പോളും തന്റെ തനതായ കളി പുറത്തെടുത്ത മാരിന്‍ റിയോയില്‍ നിന്ന് ആദ്യ ഒളിമ്പിക്‍സ് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതയാണ് ഹൈദരാബാദ് സ്വദേശിയായ സിന്ധു. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് സിന്ധുവിന്റേത്. വനിതകളുടെ ഗുസ്‌തിയിൽ സാക്ഷി മാലിക് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയിരുന്നു.