ന്യൂഡല്‍ഹി|
webdunia|
Last Modified തിങ്കള്‍, 5 മെയ് 2014 (12:20 IST)
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പണം നല്‍കി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്ന കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നടപടിയെടുക്കാമെന്നു സുപ്രീം കോടതി ഉത്തരവ്.
പെയ്ഡ് ന്യൂസ് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം കോടതി സുപ്രീം കോടതി തള്ളുകയും ചെയ്തു.
സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തിലെ വസ്‌തുതകള്‍ പരിശോധിക്കാന്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാമെന്നാണു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.