ബൂത്ത്‌ പിടുത്തം തടയുന്നതില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരാജയപ്പെട്ടെന്ന് മോഡി

ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 4 മെയ് 2014 (17:12 IST)















ബൂത്ത്‌ പിടുത്തം തടയുന്നതില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരാജയപ്പെട്ടെന്ന് ബിജെപി പ്രാധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. ബിഹാറിലും ബംഗാളിലുമാണ്‌ കൂടുതലായും ബൂത്ത് പിടിത്തം നടന്നത്.

ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തങ്ങളുടെ കടമ നിറവേറ്റാന്‍ കഴിയണമെന്നും മോഡി പറഞ്ഞു. താന്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനിയും തന്റെ മേല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ചട്ടം തെറ്റിച്ചതിന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിക്കെതിരെ കേസെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :