മാറാട് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കോട്ടയം| Last Modified തിങ്കള്‍, 5 മെയ് 2014 (11:06 IST)
മാറാട്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തന്റെ ഓഫീസ്‌ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ പേരില്‍ ആരെയും സംരക്ഷിച്ചിട്ടുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

മാറാട്‌ കലാപക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ സിഎം പ്രദീപ്‌ കുമാറിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്‌ഥന്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും പുതുപ്പള്ളിയില്‍ അദ്ദേഹം
ആവശ്യപ്പെട്ടു.

അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടെന്നു മാറാട്‌ പ്രത്യേക അന്വേഷണസംഘം മുന്‍മേധാവി പ്രദീപ്‌കുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :