കുമാര്‍ വിശ്വാസിനെതിരെ പൊലീസ് കേസ്

അമേഠി| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (11:14 IST)
ഫോട്ടോഗ്രാഫറെ കൈയ്യേറ്റം ചെയ്ത കുറ്റത്തിന് ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസിനും 12 പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ്. അമേഠിയിലെ ഗൗരിഹഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച്ച ഉച്ചക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആപ്പ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ടിക്കാറിയയില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ
കുമാര്‍ വിശ്വാസിന്റെ ചിത്രമെടുക്കാന്‍ ഒരു ഹിന്ദി പത്രത്തിന്റെ ക്യാമറാ മാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിനു കാരണം.

ചിത്രമെടുക്കുന്നതിനിടെ കുമാര്‍ വിശ്വാസും ആപ്പ് പ്രവര്‍ത്തകരും തന്നെ കൈയ്യേറ്റം ചെയ്തുവെന്നാണ്
ഫോട്ടോഗ്രാഫര്‍ പരാതി നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :