അനുബന്ധ വാര്‍ത്തകള്‍
- ബി ജെ പിയുടെ ഓപറേഷൻ ലോട്ടസ് കർണ്ണാടകത്തിൽ പരാജയപ്പെടുത്തി: കോൺഗ്രസ്
- അഴിമതിക്കാരായ കോൻട്രാക്ടർമാരെ ബുൾഡോസറുകൾക്ക് മുന്നിലിട്ട് കൊടുക്കണം: നിതിൻ ഗഡ്കരി
- നാടകങ്ങള്‍ക്ക് അവസാനം, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു
- വിശ്വാസവോട്ട് നേടുമെന്ന് യെദ്യൂരപ്പ; എംഎൽഎമാരെ ബംഗ്ലുരുവിലെത്തിച്ചു - വിശ്വാസം കൈവിടാതെ കോണ്‍ഗ്രസ്
- പ്രോടേം സ്പീക്കര്‍ നിയമനം; നിര്‍ണായക ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും
കുട്ടികൾക്കെതിരെയുള്ള ലൈഗിക അതിക്രമങ്ങൾക്ക് ഇനി കാശ്മീരിലും വധശിക്ഷ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന നിയമഭേതഗതിക്ക് ജമ്മു-കാശ്മീർ ഗ്ഗവർണർ അംഗീകാരം നൽകി. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലെ പ്രതികൾക്ക് വധശിക്ഷയും 16 വയസ്സിൽ താഴെയുള്ളവരെ അതിക്രമങ്ങൾക്കിരയാക്കുന്നവർക്ക് ഇരുപത് വർഷം കഠിന തടവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നിയമം ഭേതഗതി ചെയ്തിരിക്കുന്നത്.
രണ്ട് ഓർഡിനൻസുകൾക്കാണ് ഗവർണ്ണർ അംഗീകാരം നൽകിയിരിക്കുന്നത്. ഇത്തരം കേസുകളിൽ കോടതി നടപടികളും അന്വേഷണവും കുട്ടികൾക്ക് സൌഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായുള്ളതാണ് രണ്ടാമത്തെ ഓർഡിനൻസ്. കുട്ടികൾക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയുന്ന തരത്തിലാണ് ഓർഡിനൻസുകൾക്ക് രൂപം നൽകിയിട്ടുള്ളത്.
അടുത്ത ലേഖനം