ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ടു; യുവതി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ജൂണ്‍ 2022 (09:11 IST)
ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവതി ചെയ്തു. ചെന്നൈയ്ക്ക് സമീപമുള്ള മണലിയിലെ 29കാരിയായ ഭവാനിയാണ് ആത്മഹത്യ ചെയ്തത്. സഹോദരിയില്‍ നിന്ന് വാങ്ങിയ മൂന്നുലക്ഷം രൂപയും സ്വര്‍ണവുമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. ഭവാനിക്ക് മൂന്നുവയസും ഒന്നരവയസുമുള്ള രണ്ടുകുട്ടികളാണ് ഉള്ളത്. കണ്ടച്ചവാടിയിലെ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് ഭാഗ്യരാജ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പൊലീസ് പറയുന്നത് കണക്കില്‍ ബിരുദധാരിയായ ഭവാനി ഒന്നരവര്‍ഷമായി റമ്മിപോലുള്ള ഓണ്‍ ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടെന്നാണ്. ഇതില്‍ നിന്നും ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. പിന്നാലെ ഇതില്‍ കൂടുതലായി പണം നിക്ഷേപിക്കാന്‍ തുടങ്ങുകയും കനത്ത നഷ്ടം ഉണ്ടാകുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :