അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ജനുവരി 2022 (16:55 IST)
ഓൺലൈൻ ഗെയിമിങിന് അടിമപ്പെട്ട വിദ്യാർഥി കണ്ണൂരിൽ
ആത്മഹത്യ ചെയ്‌തു. കണ്ണൂർ ധർമ്മടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വിഷം വാങ്ങിയതും ഓൺലൈനിലൂടെയാണെന്നാണ് സംശയം.
കഴിഞ്ഞ കുറച്ച് നാളായി വിദ്യാർഥി ഓൺലൈൻ ഗെയിമിൽ അടിമപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരുമാസം മുൻപ് കൈ ഞരമ്പ് മുറിച്ചുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
വിദ്യാർഥി ഒരുമാസമായി സ്കൂളിൽ പോയിരുന്നില്ല. ഒരുമാസമായി വീടിനുള്ളിൽ ഏത് സമയവും മൊബൈലിൽ ഓൺലൈൻ ഗെയിമിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.