സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 ഓഗസ്റ്റ് 2022 (16:29 IST)
വെളുത്തുള്ളിക്കും ഉള്ളിക്കും കിലോയ്ക്ക് 50 പൈസയില്‍ താഴെ വില വന്നതില്‍ പ്രതിഷേധിച്ച് കാര്‍ഷിക ഉല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലെ കര്‍ഷകരാണ് ഉള്ളിയും വെളുത്തുള്ളിയും റോഡില്‍ ഉപേക്ഷിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പു നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നദിയിലേക്ക് വെളുത്തുള്ളികള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് വലിയ ചര്‍ച്ച ആവുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉള്ളി വില കുത്തനെ കുറയുകയാണ്. ഉള്ളി വിലയില്‍ വിളകളുടെ
മുടക്കുമുതല്‍ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.