പാലക്കാട് നാലു വയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ച മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ഓഗസ്റ്റ് 2022 (15:31 IST)
പാലക്കാട് നാലു വയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ച മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. നാലു വയസുകാരനായ ആദിവാസി ബാലന്‍ ആണ് മാതാവിന്റെയും സുഹൃത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാവിനെയും ഇവരുടെ ആണ് സുഹൃത്ത് ഉണ്ണികൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഗളി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത് അതേസമയം കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :